SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.44 PM IST

വിരമിച്ച ദിവസം തന്നെ ഇ.പി.എഫ് പെൻഷൻ

തിരുവനന്തപുരം: ഇ.പി.എഫ് ഒാർഗനൈസേഷന്റെ ' പ്രയാസ് ' പദ്ധതിയുടെ ഭാഗമായി ജീവനക്കാരന് വിരമിച്ച ദിവസം തന്നെ പെൻഷൻ ഉത്തരവ് കൈമാറി. സ്വകാര്യ ചാനലിൽ നിന്ന് വിരമിച്ച ഹരികുമാറിനാണ് വിരമിച്ച ദിവസം തന്നെ ഇ.പി.എഫിലെ റീജിയണൽ ഒാഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് കമ്മിഷണർ ജി. ഷാജി, എൻഫോഴ്സ്‌മെന്റ് ഒാഫീസർ വിജിത് കൃഷ്‌ണൻ എന്നിവർ നേരിട്ട് ഒാഫീസിലെത്തി പെൻഷൻ അനുവദിച്ചുള്ള ഉത്തരവ് കൈമാറിയത്. എ.ഡി.സിയിലെ സി.ഇ.ഒ മൂർത്തിയും ചടങ്ങിൽ പങ്കെടുത്തു.

കോസ്‌മോപൊളിറ്റൻ ഹോസ്‌പിറ്റലിൽ നിന്ന് വിരമിച്ച എസ്. മുരളീധരൻനായർക്കും പി.എഫിലെ എൻഫോഴ്സ്‌മെന്റ് ഒാഫീസർ എൻ. മൈഥിലി, നിഷ എന്നിവർ നേരിട്ട് പെൻഷൻ ഉത്തരവ് കൈമാറി. ചടങ്ങിൽ കോസ്‌മൊപൊളിറ്റൻ ആശുപത്രിയിലെ ഫിനാൻസ് മാനേജർ ശ്യം അരവിന്ദും പങ്കെടുത്തു. വിരമിച്ചശേഷം പെൻഷനായുളള കാത്തരിപ്പ് ഒഴിവാക്കാൻ ആരംഭിച്ച ' പ്രയാസ് ' പദ്ധതി കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് പി.എഫ്. കമ്മിഷണർ ആശിഷ് കുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.