SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.47 PM IST

യാത്രക്കാർക്ക് വിഷുക്കൈനീട്ടം; ഡ്യൂട്ടി ഫ്രീ ഷോപ്പ് അടുത്തമാസം

duty

തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന യാത്രക്കാർക്ക് വിഷുക്കൈനീട്ടമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഏപ്രിലിൽ തുറക്കും. നാലുവർഷമായി ഡ്യൂട്ടി ഫ്രീ ഷോപ്പ് അടഞ്ഞുകിടക്കുകയാണ്. ദുബായ് ആസ്ഥാനമായ ഫ്ലെമിംഗ് ഗോയും അദാനിയുമായി ചേർന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തിപ്പിക്കുക. വിമാനത്താവളത്തിൽ മുൻപുണ്ടായിരുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിശാലമാക്കിയാണ് തുറക്കുക. ഡ്യൂട്ടി ഫ്രീ ഷോപ്പിന് കസ്റ്റംസ് ലൈസൻസ് ഉടൻ ലഭിക്കും.

തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് രാജ്യാന്തര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. വിമാനത്താവള നടത്തിപ്പ് ഏറ്റെടുത്ത അദാനി ഗ്രൂപ്പ് ചെറിയ തോതിൽ ഡ്യൂട്ടി ഫ്രീ ഷോപ്പ് ആരംഭിക്കാൻ ആലോചിച്ചിരുന്നെങ്കിലും വിശാലമായ ഷോപ്പ് തുറക്കാനായിരുന്നു തീരുമാനം. ഡ്യൂട്ടി ഫ്രീ ഷോപ്പ് ലോകനിലവാരത്തിൽ പുതുക്കിപ്പണിയും. നെടുമ്പാശേരി വിമാനത്താവളത്തിൽ സിയാലിന്റെ അരലക്ഷം ചതുരശ്രഅടി ഡ്യൂട്ടി ഫ്രീ ഷോപ്പ് വൻലാഭത്തിലാണ് പ്രവർത്തിക്കുന്നത്.

13,000 യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ദുരുപയോഗിച്ച്,ഡ്യൂട്ടി ഫ്രീ ഷോപ്പിലൂടെ 6കോടി രൂപയുടെ മദ്യക്കടത്ത് നടത്തിയതിന് സി.ബി.ഐ കേസെടുത്തതിനെത്തുടർന്നാണ് പ്ലസ് മാക്സ് നടത്തിയിരുന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന് താഴുവീണത്. കാർഗോ കോംപ്ലക്സിലെ കസ്​റ്റംസ് സൂപ്രണ്ട് ലൂക്ക് കെ.ജോർജിന്റെ സഹായത്തോടെ മദ്യം വാങ്ങാത്ത യാത്രക്കാരുടെ പേരിൽ വിദേശമദ്യം വി​റ്റതായി രേഖയുണ്ടാക്കി, പ്ലസ് മാക്സ് ആറു കോടിയോളം രൂപയുടെ കസ്​റ്റംസ് തീരുവ വെട്ടിപ്പു നടത്തിയെന്നാണ് കേസ്.ആറു വയസുള്ള മുസ്ലിം കുട്ടിക്കു മൂന്നു കുപ്പി മദ്യം വി​റ്റെന്നു പോലും രേഖയുണ്ടാക്കി.ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിന്റെ ലൈസൻസ് റദ്ദാക്കുകയായിരുന്നു.ലൂക്ക് കെ.ജോർജിനെ സി.ബി.ഐയും കസ്റ്റംസും അറസ്റ്റ് ചെയ്തിരുന്നു. ക്രമക്കേടുകളൊന്നുമില്ലാത്ത പഴുതടച്ച സംവിധാനമാണ് അദാനി- ഫ്ലെമിംഗ് ഗോ സംയുക്ത കമ്പനി ഡ്യൂട്ടിഫ്രീ ഷോപ്പിനായി ഒരുക്കുക.


മുംബയിലേക്ക് എന്നും പറക്കാം

തിരുവനന്തപുരത്തു നിന്ന് മുംബയിലേക്ക് എയർഇന്ത്യയുടെ പ്രതിദിന സർവീസ് ഉടൻ ആരംഭിക്കും. നിലവിൽ മൂന്ന് സർവീസുകളാണുള്ളത്. ആഴ്ചയിൽ ഏഴെണ്ണമായിരുന്ന ഇൻഡിഗോയുടെ ബംഗളൂരു സർവീസുകൾ ഇരുപതാക്കിയിട്ടുണ്ട്. വേനൽക്കാല ഷെഡ്യൂളിൽ കൂടുതൽ സർവീസുകൾ പ്രതീക്ഷിക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.