തിരുവനന്തപുരം: വിശ്വഹിന്ദുപരിഷത്തിന്റെ മഹാസമ്പർക്കയജ്ഞം ചിൻമയ മിഷൻ തിരുവനന്തപുരം കേന്ദ്രത്തിലെ ആചാര്യ സ്വാമി അഭയാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. മിഷൻ പ്രസിഡന്റ് ലക്ഷമി ഹരിഗോവിന്ദ് പ്രചാരണസാമഗ്രികൾ ഏറ്റുവാങ്ങി.
ഒരുമാസത്തെ സമ്പർക്കപരിപാടിയിൽ "ആദ്ധ്യാത്മികതയിലൂടെ നവകേരള"മെന്നതാണ് വിഷയം.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് ബാബുക്കുട്ടൻ, വിഭാഗ് സെക്രട്ടറി റെജി, വിഭാഗ് ജോയിന്റ് സെക്രട്ടറി സാബു.കെ, വിഭാഗ് സാമചികസമരസത പ്രമുഖ മഹേഷ് തമ്പി, ജില്ലാ സെക്രട്ടറി സജി നടുവത്തു, ബ്രീതേഷ്, എ. ഗോപകുമാർ, കണ്ണൻ അയോധ്യ, എം. പ്രദീപ്കുമാർ, സദാശിവൻനായർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |