SignIn
Kerala Kaumudi Online
Saturday, 20 April 2024 2.37 AM IST

പേരൂർക്കട-നാലാഞ്ചിറ പൈപ്പ്ലൈൻ 900 മീറ്റർ ഭാഗത്ത്‌ റോഡ് പുനഃസ്ഥാപിച്ചു

a

തിരുവനന്തപുരം:പേരൂർക്കട മുതൽ മൺവിള വരെ,പുതിയ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനുള്ള ജോലികൾ നടക്കുന്ന പ്രദേശങ്ങളിൽ,900 മീറ്റർ ഭാഗത്ത്‌ പ്രാഥമിക റോഡ് പുനസ്ഥാപന പ്രവൃത്തികൾ നടത്തിയതായി വാട്ടർ അതോറിട്ടി അറിയിച്ചു.ആദ്യഘട്ടത്തിൽ പേരൂർക്കട മുതൽ നാലാഞ്ചിറ വരെയുള്ള 3.5 കിലോമീറ്റർ ഭാഗത്ത് പൈപ്പുകൾ സ്ഥാപിക്കുന്ന പണികളാണ് നടന്നുവരുന്നത്‌. നഗരത്തിലും സമീപപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന പ്രധാന ജലവാഹിനിക്കുഴലുകളിലൊന്നാണ്‌ പേരൂർക്കട മുതൽ മൺവിള വരെ സ്ഥാപിച്ചിട്ടുളള പി.എസ്‌.സി പൈപ്പ്ലൈൻ.എന്നാൽ കാലപ്പഴക്കത്താൽ ഈ പൈപ്പ്ലൈനുകൾക്ക് നാശം സംഭവിക്കുകയും അടിക്കടി ചോർച്ചകളുണ്ടാകുകയും ചെയ്യുകയാണ്. ഇതുമൂലം നഗരത്തിലും സമീപ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന്‌ പലപ്പോഴും തടസം നേരിടുകയും ചോർച്ചകൾ കാരണം റോഡുകൾക്ക്‌ നാശം സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ഇതിനു പരിഹാരമെന്ന നിലയിലാണ് പേരൂർക്കട മുതൽ മൺവിള വരെയുള്ള കാലപ്പഴക്കം ചെന്ന പ്രധാന പി.എസ്‌.സി പൈപ്പ്ലൈൻ മാറ്റി പുതിയ മൈൽഡ്‌ സ്റ്റീൽ ജല വാഹിനിക്കുഴലുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി കിഫ്ബി വഴി നടപ്പാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.