തിരുവനന്തപുരം: ഇരുചെവികളിലും ഒരുമിച്ചുള്ള കോക്ളിയാർ ഇംപ്ളാന്റ് ശസ്ത്രക്രിയ എന്ന കേരളത്തിലെ തന്നെ ആരോഗ്യരംഗത്തെ അത്യപൂർവ നേട്ടം സ്വന്തമാക്കിയ ആശുപത്രികളിൽ ഒന്നായി ഗീതാഞ്ജലി ഐ ആൻഡ് ഇ.എൻ.ടി ഹോസ്പിറ്റൽ മാറിയിരിക്കുന്നു. ഒാഡിറ്ററി ന്യൂറോപ്പതി സ്പെക്ട്രം ഡിസോടർ എന്ന അവസ്ഥ ബാധിച്ച കുട്ടിയിൽ ഡോ. മുഹമ്മദ് നൗഷാദ്, ഡോ. അരുൺ ബി. നായർ, അനസ്തറ്റിസ്റ്റ് ഡോ. ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഇപ്പോൾ ശ്രവണ-സംസാര പരിശീലനത്തിന് വിധേയയായിരിക്കുന്ന കുട്ടി പരിശീലനം കഴിയുന്നതോടുകൂടി ഇംപ്ളാന്റിന്റെ സഹായത്താൽ സാധാരണ നിലയിലുള്ള കേൾവിശക്തി പ്രാപിക്കും. ലോകത്തിലെതന്നെ അതിനൂതനമായ കോക്ളിയാർ ഇംപ്ളാന്റിന് എം.ആർ.ഐ സ്കാനിംഗിനെ പ്രതിരോധിക്കാനുള്ള കഴിവും, വാട്ടർപ്രൂഫ്, റീചാർജ് ബാറ്ററി പ്രോഗ്രാമബിളുമാണ്. കേൾവി സംബന്ധമായ പ്രശ്നങ്ങൾ കുട്ടികളിലും പ്രായമായവരിലും പ്രാരംഭാവസ്ഥയിൽ തന്നെ കണ്ടുപിടിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് വേൾഡ് ഹിയറിംഗ് ദിനവുമായി ബന്ധപ്പെട്ട സന്ദേശത്തിൽ ഗീതാഞ്ജലി ആശുപത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |