തിരുവനന്തപുരം:മഹാകവി മൂലൂർ പദ്മനാഭപ്പണിക്കർ രചിച്ച് മാർഗി അവതരിപ്പിക്കുന്ന 'കൃഷ്ണാർജുനവിജയം' ആട്ടക്കഥയുടെ അവതരണം 8ന് വൈകിട്ട് 5.30ന് തിരുവനന്തപുരം കോട്ടയ്ക്കകത്ത് മാർഗി നാട്യഗൃഹത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മാർഗി രക്ഷാധികാരി കൂടിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.കേന്ദ്ര സാഹിത്യഅക്കാഡമി അവാർഡ് ജേതാവായ മാർഗി പ്രസിഡന്റ് ഡോ.ജോർജ് ഓണക്കൂറിനെ ചടങ്ങിൽ ആദരിക്കും. മാർഗി ഉപാദ്ധ്യക്ഷൻ ഡോ.പി വേണുഗോപാൽ,സെക്രട്ടറി എസ്.ശ്രീനിവാസൻ,മൂലൂർ ഫൗണ്ടേഷൻ സെക്രട്ടറി പ്രൊഫ.എം.ആർ. സഹൃദയൻ തമ്പി എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |