തിരുവനന്തപുരം:കേരള സർവകലാശാല സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി പുരുഷവിഭാഗം തയ്ക്കൊണ്ടോ ചാമ്പ്യൻഷിപ്പിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ വി.പി.മഹാദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു.21 മുതൽ 24 വരെ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ്.രാജ്യത്തെ വിവിധ സർവകലാശാലകളിൽ നിന്ന് 1500 വിദ്യാർത്ഥികൾ പങ്കെടുക്കും.കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു മത്സരം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |