തിരുവനന്തപുരം:കരിക്കകം ശ്രീ ചാമുണ്ഡീക്ഷേത്ര ഉത്സവത്തിന്റെ പന്തലിന്റെ കാൽനാട്ടുകർമ്മം ക്ഷേത്ര മേൽശാന്തി എസ്. മനോജിന്റെ കാർമ്മികത്വത്തിൽ നടന്നു.ട്രസ്റ്റ് ചെയർമാൻ എം.രാധാകൃഷ്ണൻ നായർ, പ്രസിഡന്റ് എം.വിക്രമൻനായർ,സെക്രട്ടറി എം.ഭാർഗവൻനായർ,ട്രഷറർ വി.എസ്. മണികണ്ഠൻ നായർ, വൈസ് പ്രസിഡന്റ് ജെ.ശങ്കരദാസൻനായർ,ജോയിന്റ് സെക്രട്ടറി പി.ശിവകുമാർ എന്നിവരും ട്രസ്റ്റ് ഭരണ സമിതിയംഗങ്ങളും ട്രസ്റ്റ് ബോർഡംഗങ്ങളും ഉത്സവകമ്മിറ്റിയംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. ഈവർഷത്തെ ഉത്സവം ഏപ്രിൽ 7ന് ആരംഭിച്ച് 13ന് പൊങ്കാലയോടെ സമാപിക്കും. ഉത്സവത്തിന് മുന്നോടിയായി ഏപ്രിൽ 5ന് വൈകിട്ട് ശുദ്ധികലശത്തോടെ ക്ഷേത്രത്തിലെ ഗോപുരങ്ങളുടെ കുംഭാഭിഷേകപൂജകൾ ആരംഭിക്കും.ഏപ്രിൽ 6ന് രാവിലെ നാല് ഗോപുരങ്ങളുടെയും കുംഭാഭിഷേക ചടങ്ങുകൾ പൂർത്തീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |