കടയ്ക്കാവൂർ: സംസ്ഥാന ഗ്രന്ഥശാല സംഘത്തിന്റെ അഞ്ചുതെങ്ങ് നേതൃസമിതിയുടെ നേതൃത്വത്തിൽ കെ.പി.എ.സി ലളിതയ്ക്ക് സ്മരണാഞ്ജലി സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കിഴക്കതിൽ ചേർന്ന അനുസ്മരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലൈജു ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാബോസ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര, നേതൃസമിതി കൺവീനർ വിജയ് വിമൽ, എ.ഡി.എസ് ചെയർപേഴ്സൺ നിത്യാ ബിനു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |