തിരുവനന്തപുരം : വനിതാ ദിനാചരണത്തിന്റെ ഭാഗമായി വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് (വൈബ്) പുതുതായി തിരെഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ ഭാരവാഹികളെ അനുമോദിച്ചു.വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ എ.ഡി.എസ് പ്രസിഡന്റ്,സെക്രട്ടറി, സി.ഡി.എസ് അംഗങ്ങൾ,കുടുംബശ്രീ ഓക്സിലറി യൂണിറ്റിന്റെ ചുമതലക്കാർ എന്നിവരെയാണ് അനുമോദിച്ചത്.വി.കെ പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.ജി.പി ഡോ.ബി.സന്ധ്യ മുഖ്യപ്രഭാഷണം നടത്തി. ആർത്തവ ശുചിത്വം, സ്ത്രീ സുരക്ഷ നിയമങ്ങൾ എന്നിവയിൽ ബബിത.പി.എസ്,ഹഷ്മി എന്നിവർ ബോധവത്ക്കരണ ക്ലാസുകൾ എടുത്തു.വൈബ് പ്രസിഡന്റ് ആൻസി വർഗീസ്,എസിക്യൂട്ടീവ് അംഗങ്ങളായ പി.രാജിമോൾ, മാലു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |