തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ എൻ.എസ്.എഎസും വുമൺ സ്റ്റഡീസ് യൂണിറ്റും ചരിത്ര പഠനവിഭാഗവും സംയുക്തമായി അന്തരിച്ച കലാകാരികളായ ലതാമങ്കേഷ്കറിന്റെയും കെ.പി.എ.സി ലളിതയുടെയും അനുസ്മരണ പരിപാടികളും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. എസ്. അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ലതാ മങ്കേഷ്കറിന്റെയും കെ.പി.എ.സി ലളിതയുടെയും ജീവിതത്തിലെ സുപ്രധാനമായ അപൂർവ നിമിഷങ്ങളടങ്ങിയ ഇരുന്നൂറിൽപ്പരം ചിത്രങ്ങളാണ് ചിത്രപ്രദർശനത്തിലുണ്ടായിരുന്നത്. വുമൺ സ്റ്റഡീസ് യൂണിറ്റ് കൺവീനർ ഡോ. എം. എസ്. വിദ്യ പണിക്കർ, ഐ.ക്യു എ സി. കൺവീനർ ഡോ. എ. എസ്. രാഖി, നാക്ക് കൺവിനർ ഡോ.ഉത്തര സോമൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. എസ്.ആർ. സരിത, ടി. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |