SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.19 PM IST

നിയമസഹായം ഇനി വീട്ടുപടിക്കൽ

തിരുവനന്തപുരം: സ്ത്രീകൾ നിയമസഹായം ആവശ്യപ്പെട്ടാൽ ഇനി മുതൽ തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ വനിതാ പാരാ ലീഗൽ വോളന്റിയർമാർ അവരുടെ വീട്ടുപടിക്കൽ എത്തും. പല കാരണങ്ങൾ കൊണ്ട് ഓഫീസിലെത്തി നിയമ സഹായത്തിനുള്ള പരാതികൾ നൽകാൻ കഴിയാത്തവർക്കാണ് ഈ സഹായം നൽകുകയെന്ന് ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ കെ. വിദ്യാധരൻ പറഞ്ഞു.
പഞ്ചായത്തുകളിലും മറ്റു സ്ഥാപനങ്ങളിലും നിയോഗിക്കപ്പെട്ട വനിതാ പാരാ വോളന്റിയർമാരാണ് ഇവരെ സഹായിക്കുക.
വനിതാദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ജസ്റ്റിസ് അന്നാ ചാണ്ടി ഹാളിൽ വനിതാ പാരാ ലീഗൽ വോളന്റിയർമാർക്ക് 'വനിതകൾക്ക് നിയമ സഹായം എങ്ങനെ നൽകാം' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ കെ.വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. പാനൽ അഭിഭാഷക അനിത. ജി.എസ്, വി. സിന്ധു, പാർവതി ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.