തിരുവനന്തപുരം: ജില്ലയിലെ കള്ള് ഷാപ്പുകളിൽ വിറ്റുപോകാത്ത നെടുമങ്ങാട് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വാമനപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്,ചിറയിൻകീഴ് റേഞ്ചിലെ ഒന്നാം ഗ്രൂപ്പ്, വർക്കല റേഞ്ചിലെ മൂന്നാം ഗ്രൂപ്പ് കള്ള് ഷോപ്പുകളും ലൈസൻസ് റദ്ദാക്കപ്പെട്ട തിരുവനന്തപുരം റേഞ്ചിലെ രണ്ടാം ഗ്രൂപ്പ്, നെയ്യാറ്റിൻകര റേഞ്ചിലെ ഒന്നാം ഗ്രൂപ്പ് കള്ള് ഷാപ്പുകളും റെന്റൽ തുകയ്ക്ക് 15 രാവിലെ 11ന് കളക്ടർ വില്പന നടത്തും.കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് വില്പന. അന്നേദിവസം വിറ്റ് പോകാത്തവ, റെന്റൽ തുകയിൽ 50 ശതമാനം കുറവ് വരുത്തി 16ന് രാവിലെ 11 മണിക്ക് വീണ്ടും വിൽക്കുന്നതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നും നെയ്യാറ്റിൻകര,തിരുവനന്തപുരം, നെടുമങ്ങാട്, ആറ്റിങ്ങൽ, വർക്കല എക്സൈസ് സർക്കിൾ ഓഫീസുകളിൽ നിന്നും തിരുവനന്തപുരം ഡിവിഷനിലെ എല്ലാ എക്സൈസ് റേഞ്ച് ഓഫീസുകളിൽ നിന്നും അറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |