കിളിമാനൂർ: നാശോന്മുഖമായ അവസ്ഥയിൽ നിന്ന് വലിയതോട് ഉയർത്തെഴുന്നേൽക്കുന്നു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയിലൂടെ വലിയതോട് ഇനി ഒരു പുഴയായി തെളിനീരുമായി ഒഴുകി വാമാനാപുരം നദിയിൽ ചേരും. കിളിമാനൂർ പഞ്ചായത്തിലെ കൈലാസംകുന്നിൽ നിന്ന് ആരംഭിച്ച് കിടാരക്കുഴി വാഴമൺ, വെള്ളല്ലൂർ, നഗരൂർ മൂഴിത്തോട്ടം വഴി 26 കിലോമീറ്റർ ദൈർഘ്യമുള്ള വലിയതോടിനെയാണ് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൈയേറ്റങ്ങൾ ഒഴിപ്പിച്ച്,മാലിന്യങ്ങൾ കോരിനീക്കി ശുചീകരിച്ച് ചെറിയ ഒരു പുഴയാക്കി പുതുതലമുറയ്ക്ക് തിരികെ നല്കുന്നത്.
പദ്ധതിയുടെ ഭാഗമായി പുഴ നടത്തം, വിളംബരജാഥ, പുഴ ശുചീകരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും തോട് ഒഴുകുന്ന കിളിമാനൂർ, മടവൂർ, നഗരൂർ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 200 കോടിയോളം രൂപയാണ് പദ്ധതിക്കായി വിഭാവനം ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |