തിരുവനന്തപുരം:കേരള ഗവൺമെന്റ് കോളേജ് റിട്ടയേർഡ് ടീച്ചേഴ്സ് വെൽഫെയർ അസോസിയേഷന്റെ (കെ.ജി.സി.ആർ.ടി.ഡബ്ളിയു.എ) ആറാമത് സംസ്ഥാന സമ്മേളനം ഇന്ന്. ഗവ.വിമെൻസ് കോളേജ് അസംബ്ലി ഹാളിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.ജി.സ്റ്റീഫൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രസ്ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.ജി.സി.ആർ.ടി.ഡബ്ളിയു.എ പ്രസിഡന്റ് പ്രൊഫ.കെ.കെ.വിശ്വനാഥൻ, ജനറൽ സെക്രട്ടറി പ്രൊഫ.വി.എൻ.ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് ഡോ.ജെ.പ്രസാദ്,സമിതി അംഗങ്ങളായ ഡോ.കെ.കെ.രാധ, പ്രൊഫ.ജി.രാജീവ്, പ്രൊഫ.കെ.കെ.രാജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |