ചിറയിൻകീഴ്: കുട്ടികളിലെ ദന്തപരിചരണ ബോധവൽക്കരണത്തിന്റെ ഭാഗമായി ചിറയിൻകീഴ് പാലവിള യു.പി സ്കൂളിൽ സംഘടിപ്പിച്ച ദന്ത പരിശോധന ക്യാമ്പ് ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ഉദ്ഘാടനം ചെയ്തു.എസ്.എം.സി ചെയർമാൻ എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജെ.ബിജു,സ്കൂൾ ഹെഡ്മിസ്ട്രസ് ഷാമില ബി.വി എന്നിവർ സംസാരിച്ചു.ചിറയിൻകീഴ് താലൂക്ക് ആശുപത്രി ദന്തരോഗ വിഭാഗം മേധാവി ഡോ.രാജേഷ്.എസ് ദന്തപരിശോധന നടത്തി.ദന്ത ഹൈജീനിസ്റ്റ് സംഗീത, ശ്രീജിത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 200 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |