SignIn
Kerala Kaumudi Online
Thursday, 25 April 2024 11.30 AM IST

മഴവിൽക്കൂടാരം സഹവാസ ക്യാമ്പുമായി ബി.ആർ.സി കിളിമാനൂർ

dadha

കിളിമാനൂർ:ബി.ആർ.സി കിളിമാനൂരിന്റെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കരവിരുത്, മധുരം വായന, കളിക്കാം ചിരിക്കാം എന്നീ കോർണറുകളിലായി കുട്ടികൾക്ക് പഠന വിനോദ പ്രവർത്തനങ്ങൾ നൽകി. ബ്ലോക്ക് പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുത്ത 20 കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു.ബി.ആർ.സി ഹാളിൽ നടന്ന ക്യാമ്പ് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.കിളിമാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. മനോജ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊട്ടറ മോഹൻ കുമാർ,ഗവ. എൽ.പി.എസ്‌ പ്രഥമാദ്ധ്യാപകൻ അലക്സാണ്ടർ ബേബി, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാമില എന്നിവർ സംസാരിച്ചു.ബ്ലോക്ക് പ്രോജക്ട് കോ- ഓർഡിനേറ്റർ വി.ആർ. സാബു സ്വാഗതവും സ്പെഷ്യൽ എഡ്യൂക്കേറ്റർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.