SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.50 PM IST

ഹൈദരാലി സ്മാരക ശങ്കരാഭരണ പുരസ്കാരം

san

വെഞ്ഞാറമൂട്:ഈ വർഷത്തെ കലാമണ്ഡലം ഹൈദരാലി സ്മാരക ശങ്കരാഭരണ പുരസ്കാരം പ്രശസ്ത കഥകളി ഗായകനായ മുദാക്കൽ ഗോപിനാഥൻനായർക്ക് ലഭിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി കഥകളി സംഗീത രംഗത്ത് നിറഞ്ഞുനിന്നിരുന്ന ഗോപിനാഥൻനായർ ഇന്ന് ജീവിച്ചിരിക്കുന്ന കഥകളി ഗായകരിൽ പ്രമുഖനാണ്. വാർദ്ധക്യസഹജമായ കാരണങ്ങളാൽ വിശ്രമജീവിതം നയിക്കുന്ന ഇദ്ദേഹത്തിന്റെ ഹരിശ്ചന്ദ്രചരിതം,കർണ്ണശപഥം, നളചരിതം, ദേവയാനി തുടങ്ങിയവ പ്രശസ്തമാണ്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വസതിയിൽ വച്ച് നടന്ന പുരസ്കാരദാന ചടങ്ങിൽ ആട്ടക്കഥാകൃത്തും കഥകളി പണ്ഡിതനുമായ ഡോ. വേണുഗോപാലൻ മുഖ്യപ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തി. അപ്പുക്കുട്ടൻപിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങ് രമണി പി. നായർ ഉദ്ഘാടനം ചെയ്തു.മധുസൂദനൻ നായർ, കഥകളി ഗായകൻ പത്തിയൂർ ശങ്കരൻകുട്ടി, പ്രൊഫസർ ഗോവിന്ദൻകുട്ടി കാരണവർ, ഡോ. സുരേഷ് കുമാർ,മനോജ് കൃഷ്ണ,പ്രിയ ദർശനൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.