തിരുവനന്തപുരം: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം താരം ശോഭന സൂര്യ ഫെസ്റ്റിവലിൽ ആസ്വാദകർക്കായി ഒരുക്കിയത് നൃത്തമഴ. ആദി ശങ്കരാചാര്യരുടെ ശിവപഞ്ചാക്ഷര സ്തോത്രത്തിൽ നിന്നെടുത്ത പദമാണ് ശോഭനയും സംഘവും ആദ്യം അവതരിപ്പിച്ച നൃത്തം. ശിവഭഗവാന്റെ ഗുണഗണങ്ങൾ പറയുന്ന പദത്തിൽ തന്റെ സംഘാംഗങ്ങൾക്കൊപ്പം നൃത്തം വച്ച ശോഭന ആസ്വാദക മനം നിറച്ചു. ശിവഭഗവാന്റെ വിവിധ ഭാവങ്ങളും ഗുണങ്ങളും സദസിൽ നിറഞ്ഞിരുന്ന ഓരോരുത്തർക്കും അനുഭവവേദ്യമായി. രണ്ടാമതായി സോളോ നൃത്തമാണ് ഒരുക്കിയത്.തന്റെ ആന്റിമാരിൽ ഒരാളായ ലളിത തന്നെ പഠിപ്പിക്കണമെന്ന് ഏറെ ആഗ്രഹിച്ച വർണമാണ് ശോഭന വേദി നിറഞ്ഞാടിയത്.അത് ട്രാവൻകൂർ സിസ്റ്റേഴ്സിന് ഉചിതമായ ട്രിബ്യൂട്ടായി മാറുകയും ചെയ്തു.തന്റെ ആന്റിമാരെക്കുറിച്ചുള്ള ഓർമ്മയും ശോഭന പങ്കുവച്ചു.പിറന്നാൾ ദിനത്തിൽ നൃത്തം വച്ച ശോഭനയ്ക്കായി സൂര്യയും ഒരു സമ്മാനം ഒരുക്കിയിരുന്നു. നൃത്തപരിപാടിക്കു ശേഷം ആരാധകർക്കായി കേക്ക് മുറിച്ച് ശോഭന പിറന്നാൾ ആഘോഷിച്ചു. സൂര്യ കൃഷ്ണമൂർത്തിയും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |