മുടപുരം: മുടപുരം ഗവ.യു.പി സ്കൂളിൽ 'വായനചങ്ങാത്തം' കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ആർ. ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കെ.എസ്. വിജയകുമാരി സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ സാഹിത്യ സൃഷ്ടികളുടെ സമാഹാരമായ' കിളിക്കൊഞ്ചൽ ' കൈയെഴുത്തുമാസിക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കവിത സന്തോഷും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും സാഹിത്യ സൃഷ്ട്ടികൾ അടങ്ങുന്ന ' വേനൽപ്പച്ച ' കൈയെഴുത്തുമാസിക ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതയും പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പി. പവനചന്ദ്രൻ, സൈജ, എസ്.എം.സി ഭരണസമിതി അംഗങ്ങളായ ബി.എസ്. സജിതൻ, ഷൈബി, എസ്.ആർ.ജി കൺവീനർ ഹിമ ആർ. നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |