തിരുവനന്തപുരം: ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ സമ്മേളനം ഏപ്രിൽ 18,19 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.18 ന് സാംസ്കാരിക സമ്മേളനവും 19 ന് പ്രതിനിധി സമ്മേളനവും നടക്കും.സമ്മേളന വിജയത്തിനായി സി.പി.ഐ ജില്ലാ സെക്രട്ടറി സ.മാങ്കോട് രാധാകൃഷ്ണൻ രക്ഷാധികാരിയും മണ്ഡലം സെക്രട്ടറി മുരളി പ്രസാദ് ചെയർമാനും ജോയിന്റ് കൗൺസിൽ നോർത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി സതീഷ് കണ്ടല ജനറൽ കൺവീനറുമായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.സബ് കമ്മിറ്റി കൺവീനർമാരായി ആർ.എസ്. സജീവ് (ഫിനാൻസ്), മുബാറക്ക് റാവുത്തർ (പബ്ലിസിറ്റി), ജി.ഷിന്തുലാൽ (വോളന്റിയർ),ഷൈൻദാസ്.വൈ (സ്റ്റേജ് ആന്റ് ഡെക്കറേഷൻ),വൈശാഖ്.വി (ഫുഡ് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |