പോത്തൻകോട്: പണിമൂല ദേവീക്ഷേത്രത്തിലെ മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പണിമൂല അമ്മ കഥകളി പുരസ്കാരത്തിന് പ്രശസ്ത കഥകളി നടന്മാരായ മാർഗി വിജയകുമാറും കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും അർഹനായി.പതിനായിരം രൂപയും ശില്പവും പ്രശംസിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ദ്വിവത്സര മഹോത്സവത്തോടനുബന്ധിച്ച് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കഥകളി മേളയുടെ ഭാഗമായി പണിമൂല ക്ഷേത്രത്തിലെ കൂത്തമ്പലത്തിൽ വച്ച് മന്ത്രി ജി.ആർ. അനിൽ പുരസ്കാരങ്ങൾ നൽകുമെന്ന് പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടി നായർ പറഞ്ഞു.പ്രൊഫ.വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ഡോ. വേണുഗോപാലൻ, ആർ.ശിവൻകുട്ടി നായർ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |