തിരുവനന്തപുരം:തിങ്കൾ,ചൊവ്വ ദിവസങ്ങളിലെ അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഐ.ഒ.ബി മെയിൻ ബ്രാഞ്ചിന് മുന്നിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് ടി എബ്രഹാം ഉദ്ഘാടനം ചെയ്തു.ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് വി. അനന്തകൃഷ്ണൻ,സംസ്ഥാന ജോ.സെക്രട്ടറി പ്രശാന്ത് എസ്.ബി.എസ്, ജില്ലാ സെക്രട്ടറി കെ.പി.ബാബുരാജ് എന്നിവർ അഭിവാദ്യം ചെയ്തു.ബെഫി ജില്ലാ പ്രസിഡന്റ് കെ.സജീവ് കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പ്രദീഷ് വാമൻ സ്വാഗതവും പാളയം ഏരിയാ സെക്രട്ടറി ഹരീഷ്.എസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |