SignIn
Kerala Kaumudi Online
Thursday, 25 April 2024 3.44 AM IST

വിശിഷ്ഠ സർസദ് രത്‌ന പുരസ്‌ക്കാരം ഏറ്റുവാങ്ങി

nkpaward

ന്യൂഡൽഹി: പാർലമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കായി ചെന്നൈ ആസ്ഥാനമായിട്ടുളള പ്രൈം പോയിൻറ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വിശിഷ്ഠ സർസദ് രത്‌ന പുരസ്‌ക്കാരം ആർ.എസ്.പി എം.പി എൻ.കെ.പ്രേമചന്ദ്രനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സി.പി.എം മുൻ രാജ്യസഭാംഗവുമായ കെ.കെ.രാഗേഷും ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ നിതീഷ് ചന്ദ്രയിൽ നിന്ന് ഏറ്റുവാങ്ങി. എൻ.കെ. പ്രേമചന്ദ്രന് മൂന്നാം തവണയാണ് പുരസ്‌ക്കാരം ലഭിക്കുന്നത്. കേന്ദ്ര പാർലമെൻററികാര്യ സഹമന്ത്രി അർജ്ജുൻ റാം മെഘ്‌വാൾ അദ്ധ്യക്ഷനായി. വീരപ്പമൊയ്‌ലി ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു. ലോക്‌സഭയിൽ നിന്ന് എട്ടും രാജ്യസഭയിലെ മൂന്നും എം.പിമാരെയുമാണ് തിരഞ്ഞെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.