പാറശാല: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖത്തിൽ 30 മുതൽ ഏപ്രിൽ 10 വരെ കനകക്കുന്ന് പാലസിൽ നടക്കുന്ന ദേശീയ സരസമേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖ പ്രയാണത്തിന് കാരോട് ഗ്രാമ പഞ്ചായത്തിന് മുന്നിൽ സ്വീകരണം നൽകി. തുടർന്ന് പാറശാല സി.ഡി.എസ് ചെയർപേഴ്സണിൽ നിന്ന് കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജേന്ദ്രൻ നായർ ദീപശിഖ ഏറ്റുവാങ്ങി കാരോട് സി.ഡി.എസ് ചെയർപേഴ്സൺ ബ്യൂലക്ക് കൈമാറി.തുടർന്നു പ്ലാമൂട്ടുകട നടന്ന ചടങ്ങിൽ കാരോട് സി.ഡി.എസ് ചെയർപേഴ്സൺ ചെങ്കൽ സി.ഡി.എസ് ചെയർപേഴ്സണും കൈമാറി.കാരോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ആഗ്നേസ്, ചെയർപേഴ്സൺമാരായ സി.എ.ജോസ്, അജിത.സി,സലീല.കെ, മെമ്പർമാരായ പൊഴിയൂർ വിജയൻ, സുസി മോൾ, ബിന്ദു റോബിൻസൺ,എയ്ഞ്ചൽ കുമാരി, കാന്താലൂർ സജി, അശ്വതി പ്രൊമോദ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സരിത, സി.ഡി.എസ് അക്കൗണ്ടന്റ് രമ്യ,സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |