തിരുവനന്തപുരം: കേന്ദ്രമാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന കേരള ഹിന്ദി പ്രചാര സഭ എൻ.സി.ടി.ഇയുടെ അംഗീകാരത്തോടെ നടത്തുന്ന രണ്ടുവർഷത്തെ ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു. ആചാര്യ ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സിന് പ്ലസ് ടു അടിസ്ഥാന യോഗ്യതയും 50 ശതമാനം മാർക്കോടുകൂടി സാഹിത്യാചാര്യ പരീക്ഷയോ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ പ്രവീൺ പരീക്ഷയോ പാസായിരിക്കണം. ബി.എ ഹിന്ദി, എം.എ ഹിന്ദി പരീക്ഷ പാസായവർക്കും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 45ശതമാനത്തോടെ പരീക്ഷ പാസായാൽ മതി. 500 രൂപയാണ് അപേക്ഷ ഫോം വില. തപാലിൽ ലഭിക്കാൻ 550രൂപയുടെ ഡി.ഡി / മണി ഓർഡർ സെക്രട്ടറി,കേരള ഹിന്ദി പ്രചാര സഭ,വഴുതക്കാട് തിരുവനന്തപുരം 14 എന്ന വിലാസത്തിൽ അയക്കാം. www.keralahindipracharasabha.com എന്ന വെബ്സൈറ്റിൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് 500 രൂപ ഡി.ഡിയോടൊപ്പം അയക്കാം. ഫോൺ: 0471-2321378,2329459,2329200,9446458256.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |