കുളത്തൂർ: ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂൾ വാർഷിക ആഘോഷങ്ങൾ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രശസ്ത സിനിമ - സീരിയൽ താരവും സംഗീത സംവിധായകനുമായ ഒ.കെ. രവിശങ്കർ, എം.ജി.എം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേറ്റീവ് മാനേജർ ആർ. സുനിൽകുമാർ, ആക്കുളം എം.ജി.എം സെൻട്രൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ കൃഷ്ണ പി.നായർ തുടങ്ങിയവർ സംസാരിച്ചു. വാർഷികത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |