തിരുവനന്തപുരം: പുരോഗമന കലാ സാഹിത്യ സംഘം പൂജപ്പുര യൂണിറ്റ് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് കാരക്കാമണ്ഡപം വിജയകുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റായിരുന്ന എം.ജി.രവീന്ദ്രൻ നായരുടെ ഓർമ്മക്കായി ഏർപ്പെടുത്തിയ പുരസ്കാരം കവി ശ്രീവരാഹം മുരളിക്ക് സമ്മാനിച്ചു.യൂണിറ്റ് പ്രസിഡന്റ് ജി. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.മനോജ്.കെ.പുതിയവിള പ്രഭാഷണം നടത്തി.ജില്ലാ ട്രഷറർ വിതുര ശിവനാഥ്, സി.ഗോപകുമാർ,മേഖല പ്രസിഡന്റ് അഡ്വ.കെ.രമേശൻ,ഡോ.പി.സഞ്ജീവ് കുമാർ,ടി.എസ്.രഘുലാൽ,ടി.എസ്. വിജയകുമാർ,ശ്രീവരാഹം മുരളി,യൂണിറ്റ് സെക്രട്ടറി അഡ്വ.സത്യൻ,നൈജ എസ്.നായർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |