തിരുവനന്തപുരം: എ. ചന്ദ്രശേഖർ രചിച്ച മാറുന്ന കാഴ്ച മായാത്ത കാഴ്ച എന്ന ചലച്ചിത്ര ഗ്രന്ഥം സംവിധായകനും കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂറിന് നൽകി പ്രകാശനം ചെയ്തു. പ്രദീപ് പനങ്ങാട് പുസ്തകം അവതരിപ്പിച്ചു. എം.എഫ്. തോമസ്, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ബൈജുചന്ദ്രൻ, സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു. തേക്കിൻകാട് ജോസഫ് സ്വാഗതവും ഗ്രന്ഥാകരൻ എ.ചന്ദ്രശേഖർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |