പാറശാല: പാറശാലയിൽ രണ്ട് സ്ഥലത്ത് ദേശീയ പാതയ്ക്ക് കുറുകെ മലിന ജലം ഒഴുകുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാവുന്നു.ദേശീയ പാതയിൽ പവതിയാൻവിളക്കിന് സമീപത്തും കൊറ്റാമത്തിന് സമീപം വയൽകരയിലുമാണ് ഓടയിലെ മലിനജലം റോഡിന് കുറുകെ ഒഴുകുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വേനൽ മഴയെത്തുടർന്ന് ഓടകൾ മാലിന്യങ്ങളും മണ്ണും നിറഞ്ഞ് അടഞ്ഞത് കാരണമാണ് ഓടയിലെ മലിനജലം റോഡിന് കുറുകെ ഒഴുകാൻ തുടങ്ങിയത്. പ്രശ്നം കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കണ്ടില്ലെന്ന് നടിക്കുകയാണ് പി.ഡബ്ള്യു.ഡി, പഞ്ചായത്ത് അധികൃതർ. അടിയന്തരമായി പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |