തിരുവനന്തപുരം:ഡി.വൈ.എഫ്.ഐ 15ാം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കലാ കായിക മത്സരങ്ങളുടെ ഭാഗമായി 14ന് നഗരത്തിൽ മിനി മാരത്തോൺ സംഘടിപ്പിക്കും.കനകക്കുന്നിൽനിന്നാരംഭിച്ച് നഗരത്തിൽ 10 കി.മീ. ദൂരം സഞ്ചരിച്ച് തിരികെ കനകക്കുന്നിൽ തന്നെ മാരത്തോൻ സമാപിക്കും. ഒന്നാം സമ്മാനമായി 10000 രൂപയും രണ്ടാം സമ്മാനമായി 5000 രൂപയും മൂന്നാം സമ്മാനമായി 3000 രൂപയും ആദ്യ 10 പേർക്ക് 1000 രൂപ വീതവും സമ്മാനം നൽകും. 14 ന് രാവിലെ 6:30 കനകക്കുന്നിൽ നിന്നും മാരത്തോൺ ഫ്ളാഗ് ഓഫ് ചെയ്യും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് 7293670519,9567807073,9447330154 നമ്പരുകളിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |