തിരുവനന്തപുരം: ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി നഗരത്തിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി കിംസ് ഹെൽത്ത് 'തണൽ' എന്ന പരിപാടി സംഘടിപ്പിച്ചു. കിംസ് ഹെൽത്തിന്റെ സാമൂഹിക പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ പുറംജോലികളിൽ ഏർപ്പെടുന്ന ശുചീകരണ തൊഴിലാളികൾക്ക് തലയിൽ വയ്ക്കാവുന്ന കുടയുടെ വിതരണവും സൗജന്യ മെഡിക്കൽ ക്യാമ്പും നടന്നു. നഗരസഭയുടെ നട്ടെല്ലാണ് ശുചീകരണ തൊഴിലാളികളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. കിംസ് ഹെൽത്ത് ചെയർമാനും എം.ഡിയുമായ ഡോ എം.ഐ. സഹദുള്ള അദ്ധ്യക്ഷതവഹിച്ചു. കിംസ് ഹെൽത്ത് വൈസ് ചെയർമാൻ ഡോ. ജി. വിജയരാഘവൻ, എക്സിക്യുട്ടീവ് ഡയറക്ടർ ഇ.എം.നജീബ്, മെഡിക്കൽ സൂപ്രണ്ട് ഡോ.പ്രമീള ജോജി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |