തിരുവനന്തപുരം: മൃഗശാലയിലെ സിംഹവാലൻ കുരങ്ങ് (കിങ്ങിണി) ഇന്നലെ ഉച്ചയോടെ ചത്തു. വയറിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നെന്ന് മൃഗശാല ഡോക്ടർ അലക്സാണ്ടർ ജേക്കബ് പറഞ്ഞു. തൃശൂർ മൃഗശാലയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പെത്തിച്ച കിങ്ങിണിക്ക് 15 വയസ് പ്രായമുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃഗശാല വളപ്പിൽ മൃതദേഹം സംസ്കരിച്ചു. മരത്തിൽ നിന്ന് വീണ് പരിക്കുകളുണ്ടായിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് മ്യൂസിയം ക്യൂറേറ്റർ അറിയിച്ചു. എട്ട് സിംഹവാലൻ കുരങ്ങുകളാണ് ഇനി മൃഗശാലയിൽ അവശേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |