തിരുവനന്തപുരം:വിവിധ ഇനം മാമ്പഴങ്ങളുടെ വിപണന മേളയൊരുക്കി തേൻ-മാമ്പഴോത്സവം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ചു.ട്രാവൻകൂർ കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സെന്റർ ഫോർ ഇന്നൊവേഷൻസിന്റെയും ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെയും വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചിരിക്കുന്നത്. മാമ്പഴ റാണിയായ അൽഫോൺസ മുതൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അമ്പതിലേറെ മാമ്പഴങ്ങളുടെ പ്രദർശന വിപണനമുണ്ട് മേളയിൽ. മധുരമൂറുന്ന മാമ്പഴ പായസവും മാമ്പഴ ഹൽവയും മുതൽ ഐസ് ക്രീമും ജ്യൂസും പപ്പടവും ബജിയുമടക്കമുള്ള വിഭവങ്ങൾ ഭക്ഷ്യമേളയിൽ മാമ്പഴത്തിന്റെ മാധുര്യം വിളിച്ചോതും. ഒട്ടുമാവിൻ തൈകളും രണ്ടു വർഷം കൊണ്ട് കായ്ക്കുന്ന മാവിൻ തൈകൾക്കും പുറമെ നാടൻ മാവിൻ തൈകളും ലഭ്യമാണ്.തേനിന്റെയും തേൻ മൂല്യവർദ്ധിത വസ്തുക്കളുടെയും പ്രദർശനവും വിപണനവുണ്ട്. മാമ്പഴോത്സവത്തിന്റെ ഭാഗമായി 20 സന്ദശകർക്ക് 100 കിലോ മാമ്പഴം നറുക്കെടുപ്പിലൂടെ സമ്മാനം നൽകും. ചാമ്പിക്കോ സെൽഫി കോണ്ടസ്റ്റിലൂടെയും കിട്ടും അഞ്ച് കിലോ മാമ്പഴം. മേള 17ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |