SignIn
Kerala Kaumudi Online
Friday, 19 April 2024 3.00 PM IST

മണ്ണെണ്ണ പെർമിറ്റ് വിതരണം

തിരുവനന്തപുരം: സംസ്ഥാനത്തെ 10,889 യാനങ്ങളിലെ 14,332 എൻജിനുകൾക്ക് മണ്ണെണ്ണ പെർമിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൂന്തുറയിൽ മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 12,000ൽ അധികം യാനങ്ങൾ മണ്ണെണ്ണ മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്നവയാണ്. ഇവയ്ക്ക് പ്രതിവർഷം 98,163 കിലോലിറ്റർ മണ്ണെണ്ണ ആവശ്യമാണ്. എന്നാൽ നമ്മുടെ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ മണ്ണെണ്ണയുടെ കാൽഭാഗം പോലും കേന്ദ്രസർക്കാർ ലഭ്യമാക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. 2022-23 ആദ്യ പാദത്തിൽ സംസ്ഥാനത്തിന് അനുവദിച്ച മണ്ണെണ്ണയുടെ അളവിലും കേന്ദ്ര സർക്കാർ 40 ശതമാനം വെട്ടിക്കുറച്ചിരുന്നു. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയെ നേരിൽ കണ്ടതിന്റെ അടിസ്ഥാനത്തിൽ 20,000 കിലോലിറ്റർ മണ്ണെണ്ണ കൂടി അധികമായി അനുവദിച്ചതായും ഇത് ഗാർഹികാവശ്യങ്ങൾക്ക് പൂർണമായും പര്യാപ്തമല്ലെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.