SignIn
Kerala Kaumudi Online
Friday, 29 March 2024 8.09 PM IST

മൂന്ന് ദിവസം 24,500 രൂപ, ഓപ്പൺ ഡബിൾ ഡെക്കർ യാത്ര ഹിറ്റ്

ഇന്ന് ഓൾഡേജ് ഹോമിലെ താമസക്കാർക്ക് സൗജന്യയാത്ര

തിരുവനന്തപുരം: നഗരത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി ആരംഭിച്ച ഓപ്പൺ ഡബിൾ ഡെക്കർ ബസിലെ സിറ്റി റൈഡ് സർവീസ് ഹിറ്റാക്കുന്നു. സർവീസ് ആരംഭിച്ച 18മുതൽ 21വരെ മൂന്ന് ദിവസങ്ങളിലായി 24,500 രൂപയാണ് വരുമാനം ലഭിച്ചത്. ബസിന്റെ പ്രചാരണാർത്ഥം ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഓൾഡേജ് ഹോമിലെ 54 അന്തേവാസികൾക്ക് സൗജന്യ യാത്ര നൽകും. ശനി, ഞായർ ദിവസങ്ങളിൽ ഡേ നൈറ്റ് ട്രിപ്പുകളുടെ മുഴുവൻ ടിക്കറ്റും ഇതിനോടകം ബുക്കിംഗായി.

തമിഴ്നാട്ടിൽ നിന്ന് ഉൾപ്പെടെ നിരവധി യാത്രക്കാരാണ് സിറ്റി റൈഡ് സർവീസിനായി എത്തുന്നത്. സീറ്റ് ബുക്ക് ചെയ്യുന്നതിന് പേര്, മൊബൈൽ നമ്പർ,യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി,വേണ്ട സീറ്റുകളുടെ എണ്ണം എന്നിവ 9447479789 എന്ന നമ്പരിലേക്കോ 8129562972 എന്ന വാട്സാപ്പിലേക്കോ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.