തിരുവനന്തപുരം :ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും കമലേശ്വരം ക്ഷേമാ ഫൗണ്ടേഷൻ രക്ഷാധികാരിയുമായിരുന്ന അഡ്വ. ബി.കെ. ശേഖറിന്റെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് കമലേശ്വരം ക്ഷേമാ ഫൗണ്ടേഷൻ അനുസ്മരണയോഗം സംഘടിപ്പിച്ചു. കുര്യാത്തി ആനന്ദ നിലയത്തിൽ നടന്ന പരിപാടി മുൻ മന്ത്രി സി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ രക്ഷാധികാരി ജി. മാഹീൻ അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ട്രഷറർ വി. പ്രതാപചന്ദ്രൻ,ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ,നെടുങ്കാട് കൗൺസിലർ കരമന അജിത്ത്,ഫെർക്ക പ്രസിഡന്റ് അഡ്വ.മരുതംകുഴി സതീഷ്,പി.കെ.എസ് രാജൻ,അഡ്വ.പുഞ്ചക്കരി രവി,കുര്യാത്തി ശശി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |