തിരുവനന്തപുരം: കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ വെബിനാർ ഡോ. എം.എസ് രാജശ്രീ ഉദ്ഘാടനം ചെയ്തു. കാത്തലിക് എൻജിനീയറിംഗ് കോളേജ് മാനേജ്മെന്റ്സ് അസോസിയേഷൻ പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ.ബിജു, അസോസിയേഷൻ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്സിക്യുട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു. വെബിനാറിന്റെയും വിവിധ ചർച്ചകളുടെയും അടിസ്ഥാനത്തിൽ വിശദമായ പഠനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കേരള കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സമർപ്പിക്കുമെന്ന് എക്സിക്യുട്ടിവ് സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |