തിരുവനന്തപുരം: കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം സംസ്ഥാനത്തെ സി.സി.എഫ്-ഡി.എഫ്.ഒ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. തിരുവനന്തപുരം പി.സി.സി.എഫ് ഓഫീസ് മാർച്ച് സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വി.എസ്. പത്മകുമാർ അദ്ധ്യക്ഷനായി. ഡി.കെ. മുരളി എം.എൽ.എ, എസ്.കെ. പ്രീജ, കെ.സി. വിക്രമൻ, ആർ. ജയദേവൻ എന്നിവർ സംസാരിച്ചു. വയനാട് ഡി.എഫ് ഓഫീസ് മാർച്ച് സെക്രട്ടറി വത്സൻ പനോളിയും എറണാകുളത്ത് ട്രഷറർ ഗോപി കോട്ടമുറിക്കലും ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |