SignIn
Kerala Kaumudi Online
Thursday, 25 April 2024 11.06 PM IST

അമ്യൂസിയം ഗാലറി ഒഫ് മോഡേൺ ആർട്ട് ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: തലസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന അമ്യൂസിയം ഗാലറി ഒഫ് മോഡേൺ ആർട്ടിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4.30ന് ആൽത്തറ ജംഗ്ഷൻ വിദ്യാധിരാജ സ്‌കൂളിന് സമീപം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും.ചിത്രം, ശില്പം, ഇൻസ്റ്റലേഷൻ, വീഡിയോ ആർട്ട് തുടങ്ങി സമകാലീന കലകളുടെ വിവിധ രൂപങ്ങൾ പ്രദർശിപ്പിക്കുന്നതിനായി തലസ്ഥാനത്തൊരുങ്ങുന്ന മികച്ച ഗാലറിയാണ് 'അമ്യൂസിയം'. ആറ് മുറികളിലായി 1500 ചതുരശ്ര അടി സ്ഥലമാണ് ഗാലറിക്കുള്ളത്.എയർ കണ്ടീഷനിംഗ്,വീഡിയോ റൂം, മ്യൂസിയം ലൈറ്റിംഗ്, ഓപ്പൺ സ്‌പേസ്, ലൈബ്രറി, സുവനീർ ഷോപ്പ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് ഗാലറി ഒരുക്കിയിട്ടുള്ളത്. അമ്യൂസിയം ഒരുക്കുന്ന പ്രദർശനങ്ങൾക്ക് പുറമേ ആർട്ടിസ്റ്റുകൾക്ക് ഗ്യാലറി ബുക്ക് ചെയ്ത് പ്രദർശനം സംഘടിപ്പിക്കാം. സന്ദർശകർക്ക് ചർച്ചകൾ നടത്താനും ചായകുടിച്ചിരുന്ന് സമയം ചെലവഴിക്കാനും സൗകര്യമുണ്ടാകും.രാവിലെ 11 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.തിങ്കൾ അവധിയായിരിക്കും. നിരഞ്ജന സുരേന്ദ്രൻ ക്യുറേറ്റ് ചെയ്യുന്ന 'ഫ്രം വേർ ഓൾ ദാറ്റ് സ്വെറ്റ്' എന്ന ദേശീയ കലാപ്രദർശനത്തോടെയാണ് ഗാലറിയുടെ പ്രവർത്തനം ആരംഭിക്കുന്നത്.

അബിൻ ശ്രീധർ, അജിത് നെടുമങ്ങാട്, അലി അക്ബർ പി.എൻ, ബൻസി ദോളക്കിയ, ബീരേന്ദർ യാദവ്, സത്യനാരായണ ഗവാര, ദാക്ഷായണി ചിപ്പട, ശ്രീജു രാധാകൃഷ്ണൻ, സുമേശൻ മടിക്കൈ, ഹർഷ വൽസൻ, ജിതിൻലാൽ എൻ.ആർ, കാനൻ കോടേശ്വർ, മഗേഷ് ആർ, നാഗജൻ കരവഡാര, നിതിൻ രാമലിംഗം, രാജു ബരയ്യ, രജനി എസ്.ആർ, രേഷ്മ എൻ, രുംകി ഭൗമിക്, സഞ്ജിബ് മണ്ഡൽ, ഡെയ്‌സി കട്ട, സാവിത്രി കെ.സി, ദേബ്‌ജ്യോതി ദാസ്, മഹേഷ ജി, സുമിത ഒ.കെ, ഉജ്ജ്വൽ കെ.സി, വിബിൻ ജോർജ്, വിവേക്ദാസ് എം.എം. എന്നിവരാണ് ആദ്യ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.