SignIn
Kerala Kaumudi Online
Friday, 19 April 2024 7.25 AM IST

കേരള ഗെയിംസിനോടനുബന്ധിച്ച് വ്യാപാര, പുഷ്പമേളകൾ നാളെ മുതൽ

തിരുവനന്തപുരം: കേരള ഗെയിംസിനോടനുബന്ധിച്ച് കനകക്കുന്നിൽ നടക്കുന്ന പ്രദർശന വിപണന മേള നാളെ വൈകിട്ട് 6ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. റിട്ട.ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും. ഉദ്ഘാടനത്തിനുശേഷം ജനപ്രിയ കലാകാരന്മാരായ നരേഷ് അയ്യരും ആലാപ് രാജും അവതരിപ്പിക്കുന്ന സംഗീതനിശ അരങ്ങേറും.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളൊരുക്കുന്ന 350ലധികം സ്റ്റാളുകൾ മേയ് 10വരെ അരങ്ങേറുന്ന പുഷ്‌പമേളയുടെ പ്രധാന ആകർഷണമാകും. 100ലധികം വ്യത്യസ്‌ത പൂച്ചെടികളാണ് 15,​000 അടി വിസ്‌തീർണത്തിൽ പ്രദർശിപ്പിക്കുക. കേരളത്തിനകത്തും പുറത്തുമുള്ള കർഷകരുടെ മാമ്പഴമേള, കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഭക്ഷ്യമേള, കേരള മത്സ്യബന്ധന വകുപ്പും സ്വകാര്യ സ്ഥാപനവും ചേർന്നൊരുക്കുന്ന അലങ്കാര മത്സ്യ പ്രദർശനം എന്നിവയുമുണ്ടാകും.

വൈകുന്നേരങ്ങളിൽ സിത്താര കൃഷ്ണകുമാർ, ഹരിചരൻ, അറിവ് അംബാസ ബാൻഡ്, ആൽമരം ബാൻഡ്, അനിത ഷെയ്ഖ്, ചാരു ഹരിചരൻ, ഹിഷാം അബ്ദുൾ വഹാബ് എന്നിവർ അവതരിപ്പിക്കുന്ന സംഗീതനിശകൾ, പ്രസീതയും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, ബിനു അടിമാലിയും അരുൺ ഗിന്നസും അവതരിപ്പിക്കുന്ന കോമഡി ഷോ, വീവേഴ്‌സ് വില്ലേജ് ഫാഷൻ ഷോ, ഡിജെ, ബെല്ലിഡാൻസ് തുടങ്ങിയ കലാപരിപാടികളുമുണ്ടാകും. എക്‌സ്‌പോ ഏകദിന പ്രവേശന പാസുകൾ https://koaexpo.org/shop/ എന്ന വെബ്‌സൈറ്റിൽ നിന്ന് ബുക്ക് ചെയ്യാം. മേളയുള്ള ദിനങ്ങളിൽ നേരിട്ടെത്തിയും പാസെടുക്കാം. കേരള ബാങ്ക് ബ്രാഞ്ചുകളിൽ നിന്നും പാസുകൾ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.