തിരുവനന്തപുരം: കേരള കലാകേന്ദ്രത്തിന്റെ കമലസുരയ്യ ചെറുകഥാപുരസ്കാരം സുധാതെക്കേമഠത്തിന് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ.നായർ സമ്മാനിച്ചു.പതിനായിരംരൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാർഡ്.കലാകേന്ദ്രത്തിന്റെ ശ്രീരത്ന പുരസ്ക്കാരങ്ങൾ ഡോ.ആർ.എസ്.ജയശ്രീ,ഡോ.ചിത്ര രാഘവൻ,ബൃന്ദ പുനലൂർ,റോഷിനി റോബിൻസൺ എന്നിവർക്ക് സമ്മാനിച്ചു.
മുൻ എ.ഡി.ജി.പി. ഇ.ജെ.ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഗുരുരത്നം ജ്ഞാനതപസ്വി, പാലോട് രവി,ഡോ.ജോർജ്ജ് ഒാണക്കൂർ തുടങ്ങിയവർ സംസാരിച്ചു.കെ.ആനന്ദകുമാർ സ്വാഗതവും പ്രസദീജയകുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |