നെയ്യാറ്റിൻകര:സമഗ്രശിക്ഷാ കേരളയുടെ ധനസഹായത്തോടെ നെയ്യാറ്റിൻകര ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗവ.എച്ച്.എസ്.എസ് നെയ്യാറ്റിൻകരയിൽ ആരംഭിച്ച ടിങ്കറിംഗ് ലാബിന്റെയും ഭിന്നശേഷി കുട്ടികൾക്കുളള സ്പെയ്സ് പദ്ധതിയുടെയും ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു.നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ പി.കെ.രാജമോഹൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡോ.എം.എ.സാദത്ത്,കെ.കെ ഷിബു,ജെ.ജോസ് ഫ്രാങ്ക്ളിൻ,എസ്.എസ്.ഐ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ.സുപ്രിയ എ.ആർ,വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ്,അഡ്വ.ജയാഡാളി എ.വി,സ്കൂൾ പ്രിൻസിപ്പൽ ജോയ് ജോൺസ്.ജെ,ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എൻ.രത്നകുമാർ,റെനി വർഗീസ്,രശ്മി.ടി.എൽ, ശ്രീകുമാർ.എസ്,ആനന്ദകുമാർ,കെ.ബാബു,ഷിബു പ്രേംലാൽ,മധുകുമാരൻ നായർ,എച്ച്.എം കല.ജി.എസ്,ട്രെയ്നർ ആനന്ദ് കുമാർ,ബെൻ റജി,വിൻസ്.ഡി,ബി.പി.ഒ എം.അയ്യപ്പൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |