വർക്കല: ചെമ്മരുതിയിൽ പതിനാറുകാരിയായ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ വർക്കല ചിലക്കൂർ ഗ്രാലിക്കുന്ന് ഷർമാനത്ത് മൻസിലിൽ സുൽഫാനെ (19) പൊലീസ് അറസ്റ്റുചെയ്തു. പെൺകുട്ടി സ്കൂളിൽ പഠിക്കാൻ പോകുന്ന വഴിയിൽ വച്ചാണ് ഇയാൾ പരിചയപ്പെട്ടത്. 6 മാസം മുൻപ് സുൽഫാൻ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു. എന്നാൽ അന്ന് പരാതി നൽകിയിരുന്നില്ല. ഇക്കഴിഞ്ഞ 28ന് രാത്രി സുൽഫാൻ പെൺകുട്ടിയുടെ വീട്ടിലെത്തി തന്ത്രപൂർവം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും പുലർച്ചെ തിരികെ വീട്ടിലാക്കുകയും ചെയ്തു. കുട്ടിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ അയിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സുൽഫാനെ പിടികൂടിയത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാതാവിന്റെയും പെൺകുട്ടിയുടെയും മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. പ്രതിക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |