തിരുവനന്തപുരം:സർക്കാരിന്റെ 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ ബഹുജന കാമ്പയിൻ സംഘടിപ്പിച്ചു.വെള്ളായണി കാർഷിക കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ ഫ്ലാഷ്മോബും ഉണ്ടായിരുന്നു. അഡ്വ.ഡി.കെ.മുരളി എം.എൽ.എ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു.പരിപാടിയെ പിന്തുണയ്ക്കുന്ന ജനകീയ സിഗ്നേച്ചർ കാമ്പയിന്റെ ഭാഗമായി ക്യാൻവാസിൽ രൂപകൽപ്പന ചെയ്ത മരത്തിന്റെ ആദ്യ ഇലയിൽ അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഒപ്പിട്ടു.ബ്ലോക്കിലെ കൃഷി ഭവനുകളിലേക്കുള്ള പച്ചക്കറി തൈ വിതരണവും നടന്നു.വെള്ളായണി പോമോളജി വിഭാഗം മേധാവി ഡോ.സിമി.എസ്,കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ.ജോമി ജേക്കബ്,നെടുമങ്ങാട് കൃഷി ഫീൽഡ് ഓഫീസർ സുനിമോൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |