( മെയിൻ) ലീഡ് - സ്വർഗ്ഗത്തിലെ കട്ടുറുമ്പ് നാളെ തൊടുപുഴയിൽ ആ രംഭിക്കും ധ്യാൻ ശ്രീനിവാസനെ നായകനാക്കി ജസ്പാൽ ഷൺമുഖൻ സംവിധാനം ചെയ്യുന്ന സ്വർഗ്ഗത്തിലെ കട്ടുറുമ്പ് നാളെ തൊടുപുഴയിൽ ചിത്രീകരണം ആരംഭിക്കും. ഗായത്രി അശോക് ആണ് നായിക.സ്റ്റാർ, മെമ്പർ രമേശൻ 9 -ാം വാർഡ് എന്നീ ചിത്രങ്ങളിൽ നായികയായി ഗായത്രി അശോക് അഭിനയിച്ചിട്ടുണ്ട്.ജോയി മാത്യു, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ, ജയകൃഷ്ണൻ, സുധി കൊല്ലം, ടോണി, മനോഹരി ജോയി എന്നിവരാണ് മറ്റു താരങ്ങൾ.എ.ടി.എം, മിത്രം, ചാവേർപ്പട, എന്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ജസ്പാൽ ഷൺമുഖൻ .കഥ ശിവൻകുട്ടൻ വടയമ്പാടി, തിരക്കഥ, സംഭാഷണം - വിജു രാമചന്ദ്രൻ ,പ്രൊജക്ട് ഡിസൈനർ -എൻ.എം.ബാദുഷ, ഛായാഗ്രഹണം- അശ്വഘോഷ്, ഗാനങ്ങൾ - സന്തോഷ് വർമ്മ ,സംഗീതം - ബിജിബാൽ, കല - കോയ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, മേക്കപ്പ് -രാജീവ് അങ്കമാലി, കോസ്റ്റ്യൂം - കുമാർ എടപ്പാൾ, പി.ആർ.ഒ പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.മൈന ക്രിയേഷൻസിന്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.അതേസമയം അനിൽ ലാൽ സംവിധാനം ചെയ്യുന്ന ചീനാ ട്രോഫി ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന മറ്റൊരു ധ്യാൻ ശ്രീനിവാസൻ ചിത്രം.ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജോണി ആന്റണി, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ത്രയം ആണ് റിലീസിന് ഒരുങ്ങുന്ന ധ്യാൻ ശ്രീനിവാസൻ ചിത്രം. നവാഗതനായ സജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സണ്ണി വയ്നും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുണ്ട്.
പ്രകാശൻ പറക്കട്ടെ ആണ് റിലീസിന് ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഖാലി പഴ്സ് ഒാഫ് ദ് ബില്യനേഴ്സ്, വീകം എന്നീ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്. ബുള്ളറ്റ് ഡയറീസ് ,പാർട്ണേഴ്സ് എന്നീ ചിത്രങ്ങൾ പൂർത്തിയാക്കിയ ധ്യാൻ ജോയ് ഫുൾ എൻജോയ് എന്ന ചിത്രത്തിലുംനായകനായി അഭിനയിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |