ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട കനത്ത ചൂടിനും ഉഷ്ണക്കാറ്റിനും വരും ദിവസങ്ങളിൽ കൂടുതൽ ശമനമമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത ചൂടിൽ വെന്തുരുകിയ രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ താപനില രണ്ടു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞു.
രാജസ്ഥാൻ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഇന്ന് ഉഷ്ണക്കാറ്റിന് സാദ്ധ്യതയുണ്ട്. എന്നാൽ അടുത്ത നാലു ദിവസത്തിനുള്ളിൽ വടക്കു പടിഞ്ഞാറ്, മധ്യ, കിഴക്കൻ മേഖലകളിൽ ഉഷ്ണക്കാറ്റ് വീശാനിടയില്ല. പശ്ചിമവാതത്തിന്റെ സ്വാധീനത്താൽ പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഒറ്റപ്പെട്ട മഴ, പൊടിക്കാറ്റ്, ഇടി എന്നിവയ്ക്കും സാദ്ധ്യതയുണ്ട്. എന്നാൽ അടുത്തയാഴ്ച താപനില വീണ്ടും ഉയർന്നേക്കും. കഴിഞ്ഞയാഴ്ച ഉത്തരേന്ത്യയിൽ താപനില 47 ഡിഗ്രിവരെ രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |