തിരുവനന്തപുരം : കിംസ് ഹെൽത്ത് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ 10ന് രാവിലെ 9.30 മുതൽ 12 വരെ സൗജന്യ ലൂപ്പസ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കും.റുമറ്റോളജി വിഭാഗം ഡോ.ആബിദ അലിയാർ നേതൃത്വം നൽകുന്ന ക്യാമ്പിൽ ലൂപ്പസ് രോഗത്താൽ ബുദ്ധിമുട്ടുന്നവർക്കും പങ്കെടുക്കാം.അകാരണമായ മുടി കൊഴിച്ചിൽ,നിരന്തരമായ സന്ധിവേദനയും നീർവീക്കവും,വായ്പ്പുണ്ണ്,നീണ്ടുനിൽക്കുന്ന പനി,രക്തം കട്ടപ്പിടിക്കുന്നതിൽ ബുദ്ധിമുട്ട്,ആവർത്തിച്ചുള്ള ഗർഭച്ഛിദ്രം,രക്തത്തിന്റെ അളവിലെ കുറവ് തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാം.സൗജന്യ പരിശോധനകൾക്ക് പുറമേ ടെസ്റ്റുകൾക്ക് 50 ശതമാനം ഇളവും ലഭ്യമാണ്.അപ്പോയിൻമെന്റ് അടിസ്ഥാനത്തിലായിരിക്കും ക്യാമ്പ്.അപ്പോയിൻമെന്റ് വിവരങ്ങൾക്ക് ഫോൺ: 9539538888.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |