വക്കം: വക്കം കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി ഉദ്ഘാടനവും വിളംബര ജാഥയും സംഘടിപ്പിച്ചു. വക്കം കൃഷി ഭവനിൽ നിന്നാരംഭിച്ച വിളംബര ജാഥയിൽ ജൈവ കൃഷി നടത്തുന്ന വീട്ടമ്മമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മസേനാംഗങ്ങൾ, വിദ്യാത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിളംബര ജാഥ ചന്തമുക്ക് വഴി, മികച്ച ജൈവകർഷകനായ പ്രദീപിന്റെ വീട്ടിലെത്തി. തുടർന്ന് നടന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു, ജില്ലാ പഞ്ചായത്ത് അംഗം അജിത, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജൂലി, ലാലി, ഫൈസൽ, അശോകൻ, ജയ, ശാന്തമ്മ, നിഷാ മോനി, ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ജെ. സലിം, അനിൽ ദത്ത് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താജുന്നീസയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും പച്ചക്കറിതൈകൾ നട്ടു. കൃഷി ഭവൻ ഉദ്യോഗസ്ഥരായ അനുചിത്ര, സജിത്ത്, ഷീല, ബാലു തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |