തിരുവനന്തപുരം: മെഡിക്കൽ കോളേജ് സ്റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്ലി പൊലീസും ജനമൈത്രി പൊലീസും സംയുക്തമായി മാതൃദിനം ആഘോഷിച്ചു. മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ബിന്ദുവിനെ മെഡിക്കൽ കോളേജ് എസ്.എച്ച്.ഒ പി. ഹരിലാൽ ആദരിച്ചു. മെഡിക്കൽ കോളേജ് എസ്.ഐ പ്രിയ അദ്ധ്യക്ഷത വഹിച്ചു. ചൈൽഡ് വെൽഫയർ ഓഫീസർ എം.എ. ഉറൂബ് സ്വാഗതവും ജനമൈത്രി സി.ആർ.ഒ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. രാജേഷ് കുമാർ, ജനമൈത്രി കോ ഓർഡിനേറ്ററൻമാരായ രഘുനാഥൻ നായർ, സതീഷ് ചന്ദ്രൻ, എസ്.എ.ടിയിലെ ജീവനക്കാർ, അമ്മമാർ, മെഡിക്കൽ കോളേജ് സ്കൂൾ എസ്.പി.സി അംഗങ്ങൾ, സ്റ്റേഷൻ പി.ആർ.ഒ ശശാങ്കൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |